current location : Lyricf.com
/
Songs
/
Yerihovin Theruveedhiyil [യെരിഹോവിന്‍ തെരുവീഥിയില്‍ കാഴ്ചയ്ക്കായ്] lyrics
Yerihovin Theruveedhiyil [യെരിഹോവിന്‍ തെരുവീഥിയില്‍ കാഴ്ചയ്ക്കായ്] lyrics
turnover time:2025-04-18 21:34:48
Yerihovin Theruveedhiyil [യെരിഹോവിന്‍ തെരുവീഥിയില്‍ കാഴ്ചയ്ക്കായ്] lyrics

യെരിഹോവിന്‍ തെരുവീഥിയില്‍

കാഴ്ചയ്ക്കായ് കേഴുന്നൊരന്ധന്‍

ഞാന്‍ ഒരന്ധന്‍

ദാവീദ്പുത്രാ... കനിയേണമേ....

ഏഴയാം എനിക്ക് കാഴ്ച തരൂ

- യെരിഹോവിന്‍

താരാപഥങ്ങളും തളിരും കാണാന്‍

താമര ഇതളിന്‍റെ വര്‍ണ്ണം കാണാന്‍

താരാട്ടുപാടിയെന്‍ അമ്മയുടെ

തങ്കമുഖം ഞാന്‍ കണ്ടിട്ടില്ലാ

പ്രഭൂ നീ.... യേശുവേ....

ഏഴയാം എനിക്കു കാഴ്ച തരൂ

എനിക്കു കാഴ്ച തരൂ

- യെരിഹോവിന്‍

കല്ലോലജാലം ഞാന്‍ ദര്‍ശിച്ചില്ലാ

കനിവിന്‍റെ മുഖം ആരും കാണിച്ചില്ലാ

കരുണാര്‍ദ്രനേ നിന്‍ വദനം കാണാന്‍

കരുണയോടെന്നെ സ്വീകരീക്കൂ

പ്രഭൂ നീ.... യേശുവേ....

ഏഴയാം എനിക്കു കാഴ്ച തരൂ

എനിക്കു കാഴ്ച തരൂ

- യെരിഹോവിന്‍

Comments
Welcome to Lyricf comments! Please keep conversations courteous and on-topic. To fosterproductive and respectful conversations, you may see comments from our Community Managers.
Sign up to post
Sort by
Show More Comments
Kester
  • country:India
  • Languages:Malayalam
  • Genre:Religious, Singer-songwriter
Kester
Latest update
Copyright 2023-2025 - www.lyricf.com All Rights Reserved