വളരെ ഞാന്‍ കണ്ടു, കാലവും ദൂരവും ഏറിയതാണ് എന്റെ യാത്ര
അത് എന്നെ മലയുടെയും അടിവാരത്തിന്‍റെയും അപ്പുറം നയിക്കുന്നു
തീനാളങ്ങളില്‍ സ്വര്‍ണ്ണ വര്‍ണ്ണമായ ഗിരിശ്രിംഗങ്ങള്‍ ഞാന്‍ കണ്ടുകഴിഞ്ഞു
സൌന്ദര്യവും സന്തോഷവും ഞാന്‍ അവിടെ കണ്ടെത്തി.
കാറ്റ് പുല്ലിനിടയിലൂടെ കൂടി വീശുന്നു
മേഘത്തെയും മഴയെയും കടലിലേക്ക് നീക്കുന്നു
അതിനിടെ അത് മാറുന്നു, സ്ഥിരവും പുതിയതും ആയി
ഞാന്‍ അതുപോലെ ആകാന്‍ ആഗ്രഹിക്കുന്നു, എന്നെ സ്ഥിരമായി മാറ്റിക്കൊണ്ടിരിക്കാന്‍
ഒന്നിനെക്കുറിച്ചും നഷ്ടബോധമില്ലാതെ.
പക്ഷെ ഒരുനാള്‍ ഞാന്‍ വരും വീട്ടില്‍, നിന്‍റെ അടുത്ത്
എന്നെ കാത്തിരിക്കുക, എന്നെ കാത്തിരിക്കുക, കാലാതീതമായ ആ ഉദ്യാനത്തില്‍
എന്നോട് വിശ്വസ്തത പുലര്‍ത്തുക ആ റോസാപ്പൂക്കള്‍ വിരിയുന്നിടത്ത്
അവിടെ എന്നെ കാത്തിരിക്കുക
എനിക്ക് എന്ത് സംഭവിച്ചാലും, ഞാന്‍ എവിടെ പോയാലും
ഞാന്‍ എപ്പോഴും നിന്നെ ഓര്‍മ്മിക്കുന്നു
കടല്‍ എത്ര വിശാലമായാലും, പര്‍വതം എത്ര ഉയര്‍ന്നതായാലും
എന്നെ ഒരിക്കലും ഉപേക്ഷിക്കരുത്
എന്നെ കാത്തിരിക്കുക, കാത്തിരിക്കുക, എന്നോട് വിശ്വസ്തത പുലര്‍ത്തുക