വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണു വെയിൽ ആറുന്നു
ആഴം അറിയാൻ സാഗരങ്ങൾ നീന്തി നീന്തി
തീരം അണയാൻ കൂരിരുളിൽ ഏകയായ് ഒരോടം ആകയോ
ചുവടുകളേ തളരരുതേ
ഇടറരുതേ
വരൂ വരൂ പോകാം അകലെ
വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണു വെയിൽ ആറുന്നു
ഓടി മറയും കാലം എങ്ങോ
ഓർത്തു നിൽക്കാതങ്ങ് ദൂരെ
എങ്ങോ പോയതെങ്ങോ
എൻ കിനാവിൻ വെൺപിറാക്കൾ
എന്തെ മാഞ്ഞതെന്തെ
മൺചിരാതിൽ പൂത്ത നാളം
പുലരികളേ ഇതു വഴിയേ
ഇനി ഉണരൂ
വരൂ വരൂ വിൺ വീഥിയിലായ്
വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണു വെയിൽ ആറുന്നു
നീല മുകിലായ് വാനിലേറാൻ
മേലെ മേലെ പാതി നീങ്ങാൻ
ഉള്ളിൽ ഉള്ളിന്നുള്ളിൽ
പണ്ട് പണ്ടേ നെയ്ത സ്വപ്നം
വീണ്ടും തേടി വന്നു
കണ്ണിൽ ആളാൻ നിദ്ര നീന്തി
നിഴലുകളേ ഇനി മറയൂ
പകലൊളികൾ നിറം തരും മൺപാതയിലായ്
വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണു വെയിൽ ആറുന്നു
ആഴം അറിയാൻ സാഗരങ്ങൾ നീന്തി നീന്തി
തീരം അണയാൻ കൂരിരുളിൽ ഏകയായ് ഒരോടം ആകയോ
ചുവടുകളേ തളരരുതേ
ഇടറരുതേ
വരൂ വരൂ പോകാം അകലെ