സ്വര്‍ഗ്ഗം ഇല്ലെന്നു സങ്കല്‍പ്പിക്കുക
ശ്രമിച്ചാല്‍ അതെളുപ്പമാണ്
നമുക്ക് കീഴെ നരകമില്ല
നമുക്ക് മേലെ ആകാശം മാത്രം
ഇന്നിനായി സകലരും ജീവിക്കുന്നത് സങ്കൽപ്പിക്കുക
രാജ്യങ്ങളില്ലെന്ന് സങ്കല്‍പ്പിക്കുക
അതിനു വലിയ ബുദ്ധിമുട്ടില്ല
കൊല്ലാനും ചാകാനും ഒന്നുമില്ല
മതങ്ങളും ഇല്ല
സമാധാനത്തോടെ സകലരും ജീവിക്കുന്നത് സങ്കൽപ്പിക്കുക
താങ്കള്‍ ഞാനൊരു സ്വപ്നജീവിയെന്നു പറയും
പക്ഷെ ഞാന്‍ മാത്രം അല്ല
ഒരിക്കൽ താങ്കളും ഞങ്ങളോട് ചേരുമെന്ന് പ്രത്യാശിക്കുന്നു
അങ്ങനെ ലോകം ഒന്നാകും
സ്വത്തുക്കള്‍ ഇല്ലെന്നു സങ്കല്‍പ്പിക്കുക
നിങ്ങള്‍ക്ക് സാധിക്കുമോ എന്നറിയില്ല
വിശപ്പിനും ദുരാഗ്രഹത്തിനും സ്ഥാനമില്ല
മനുഷ്യരുടെ സാഹോദര്യം
സകലരും ലോകം പങ്കിടുന്നത് സങ്കൽപ്പിക്കുക
താങ്കള്‍ ഞാനൊരു സ്വപ്നജീവിയെന്നു പറയും
പക്ഷെ ഞാന്‍ മാത്രം അല്ല
ഒരിക്കൽ താങ്കളും ഞങ്ങളോട് ചേരുമെന്ന് പ്രത്യാശിക്കുന്നു
അങ്ങനെ ലോകം ഒന്ന് പോലെ ജീവിയ്ക്കും