ആര്ക്കും തോല്ക്കാതെ
പായും സൂരിയനേ
സത്യം കാത്തീടാന്
കാവല് കാപ്പവനെ
ആര്ക്കും തോല്ക്കാതെ
പായും സൂരിയനേ
സത്യം കാത്തീടാന്
കാവല് കാപ്പവനെ
കലങ്ങിടുമീകണ്ണില്
പുലരിടിവന്നിടുമോ
ഏഴകളീമണ്ണില് പാദം
വെച്ചിടുമോ
എന് മനസ്സില് ചൂഴും
ഇരുളേ മാറ്റും ദുരിതം നീക്കും
വിധിയെ തീര്ക്കും തീയെ നീയല്ലോ
നീ വന്നല്ലോ നീ വന്നല്ലോ
വാഴ്വേ വീണ്ടും നീ തന്നല്ലോ
നീ വന്നല്ലോ നീ വന്നല്ലോ
വാഴ്വേ വീണ്ടും നീ തന്നല്ലോ
എന്നാളും ജനഗണമനസ്സിന്
സിംഹാസനമേ തന്നല്ലോ
നിന്പേരീ കല്ലിന്മേലെ
കനകാക്ഷരമാകും
വേരിന്മേല് വീണിടും
നിന്റെ തൂവേര്പ്പിന്
ചുടുകണികകളില്
ഈ ഭൂമി പുഷ്പിച്ചീടും
പുലരും സുരലോകം
നിന് ചൊല്ല് ചട്ടമല്ലോ
നിന് നോട്ടം ശാസനമല്ലോ
വിണ്ണുലകും നീയേ ജീവന്
നീയേ കര്മ്മവും നീയേ
ജനഹൃദയ സ്പന്ദം നീയല്ലോ
നീ വന്നല്ലോ നീ വന്നല്ലോ
വാഴ്വേ വീണ്ടും നീ തന്നല്ലോ
നീ വന്നല്ലോ നീ വന്നല്ലോ
വാഴ്വേ വീണ്ടും നീ തന്നല്ലോ